LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്‍ ഡി എഫില്‍ നിന്ന് വിട്ടുപോകില്ല - മന്ത്രി എ. കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: എല്‍ ഡി എഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രിയും എന്‍സിപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ എ. കെ. ശശീന്ദ്രന്‍. പാര്‍ട്ടിയിലെ തര്‍ക്കം പാര്‍ട്ടിയിലും മുന്നണിയിലുമായി പരിഹരിക്കും. ഇക്കാര്യത്തില്‍ മുതിര്ന്ന‍ നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്ററുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം തന്നെ പരാമര്‍ശിച്ചുകൊണ്ട് പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവനയോട് മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചില്ല. പാര്ട്ടിയില്‍ പുതുതലമുറയെ വളര്‍ത്തിക്കൊണ്ടു വരണം. എക്കാലത്തും ഒരാള്‍തന്നെ എം എല്‍ എയും മന്ത്രിയുമായിരിക്കുന്നത് നല്ല പ്രവണതയല്ല. ഇക്കാര്യത്തില്‍ ഏ സി ഷണ്മുഖദാസിനെ മാതൃകയാക്കണം. രണ്ടാം നിര നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്, എലത്തൂര്‍, കോട്ടക്കല്‍, കുട്ടനാട്, പാലാ സീറ്റുകളില്‍ ഇത്തവണയും മത്സരിക്കും. പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കാനാണ് എന്‍ സി പി താത്പര്യപ്പെടുന്നത് എന്നിങ്ങനെയായിരുന്നു ടി. പി. പീതാംബരന്‍ മാസ്റ്ററുടെ പ്രസ്താവന. 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായി  പിടിച്ചെടുത്ത പാലാ നിയമസഭാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും എന്‍ സി പി സ്ഥിരമായി മത്സരിച്ചുവരുന്ന നാലു സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ സ്വീകരിച്ചത് എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ ടി. പി. പീതാംബരന്‍ മാസ്റ്ററുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഒഴിഞ്ഞുമാറി.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More