LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ കുറവ്; ഇന്ന് കുറഞ്ഞത് 320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് (തിങ്കള്‍) കുറഞ്ഞത്. ഇന്നലെ 37,040 രൂപയായിരുന്നു പവന്റെ വില. ഇന്ന് 320 രൂപ കുറഞ്ഞ് 36,720 ലേക്ക് താഴ്ന്നു. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. ഇതോടെ തുടര്‍ച്ചയായ വിപണി ദിനങ്ങളിലുണ്ടായ മൊത്തം വിലയിടിവ് 1280 രൂപയുടേതാണ്.

കൊവിഡ് വാക്‌സിൻ ഉയർത്തുന്ന പ്രതീക്ഷകളാണ് സ്വർണ വിലയിടിവിന് കാരണമായി കണക്കാക്കുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,836.30 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 48,760 രൂപ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ ചലനവും അമേരിക്കന്‍ തെരഞ്ഞെടുപ്പും ലോക രാജ്യങ്ങളില്‍ എമ്പാടുമുള്ള കൊവിഡ് വ്യാപനവുമാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കാരണമായത് എങ്കില്‍ ആ സാഹചര്യങ്ങളില്‍ വന്ന മാറ്റം തന്നെയാണ് ഇപ്പോഴത്തെ വിലയിടിവിന് പിന്നില്‍ എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഡോളറിന്റെ മൂല്യ വര്‍ദ്ധനവും കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചതും ഓഹരിവിപണിയിലെ ഉണര്‍വുമെല്ലാം സ്വര്‍ണ്ണവിലയിലെ തുടര്‍ച്ചയായ കുതിപ്പിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദമതം.  

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More