LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചലച്ചിത്ര അക്കാദമി നിയമനം: സംവിധായകന്‍ കമലിന്റെ കത്ത് വിവാദത്തില്‍

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയിലെ നിയമനവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ കമല്‍ സര്‍ക്കാരിനയച്ച കത്ത് വിവാദത്തില്‍. അക്കാദമിയില്‍ നിലവില്‍ താല്‍ക്കാലിക ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ സാംസ്കാരിക മന്ത്രി ഏ കെ ബാലന് കത്തയച്ചിരിക്കുന്നത്.  ഇടതുപക്ഷ അനുഭാവികളും ഇടത് സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരുമായ പ്രസ്തുത ജീവനക്കാര്‍ ഇടതു മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരെ നിയമിക്കുന്നത് അക്കാദമിയുടെ ഇടത് സ്വഭാവം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന നിര്‍ദ്ദേശവും കമല്‍ മന്ത്രി ബാലന് മുന്‍പാകെ വെയ്ക്കുന്നുണ്ട്. ഈ കത്താണ് ഇന്ന് പ്രതിപക്ഷ നേതാവ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതോടെ വിവാദമായിരിക്കുന്നത്.

എന്നാല്‍ കത്തില്‍ സൂചിപ്പിച്ച നിയമനം നടന്നിട്ടില്ല എന്ന് മറുപടി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വിഷയത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചെങ്കിലും മന്ത്രി ഏ കെ ബാലന്‍ കത്തില്‍ കുറിച്ച പരാമര്‍ശം പ്രസ്തുത ജീവനക്കാരെ നിയമിക്കാനുള്ള അനുമതി തന്നെയാണ് എന്നാണു പ്രതിപക്ഷ വാദം. അക്കാദമി ചെയര്‍മാന്‍ കമല്‍ നല്‍കിയ കത്ത് ''പരിശോധിക്കുക" എന്ന നിര്‍ദ്ദേശത്തോടെയാണ് സാംസ്കാരിക സെക്രട്ടറിക്ക് കൈമാറിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വര്‍ഷങ്ങളായി കരാര്‍ നിയമനത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വിവാദമായതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയിലെ താല്‍ക്കാലിക ജീവനക്കാരായ ഇടതു അനുഭാവികളെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം പുറത്തായിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More