LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജെല്ലിക്കട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെത്തും

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കട്ട് ആഘോഷങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 14ന് മധുരയില്‍ നടത്തുന്ന പരിപാടിയിലാവും രാഹുല്‍ ഗാന്ധി പങ്കെടുക്കുക. കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപകദിനത്തിന് ഒരു ദിവസം മുന്‍പ് ഡിസംബര്‍ 27നാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. ഇന്ത്യയില്‍ തിരിച്ചെത്തിയയുടന്‍ അദ്ദേഹം തമിഴ്‌നാട് സന്ദര്‍ശനം നടത്തും.

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുളള കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ തമിഴ്‌നാട് സന്ദര്‍ശനം. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി തമിഴ്‌നാട്, കേരളം, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജെല്ലിക്കട്ട് ആഘോഷങ്ങള്‍ നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അന്‍പത് ശതമാനം കാണികളെ മാത്രമേ അനുവദിക്കുകയുളളു, പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 2017ല്‍ ജെല്ലിക്കട്ട് പ്രാകൃതമായ ആചാരമാണെന്ന് ആരോപിച്ച് നിരവധി മൃഗക്ഷേമ സംഘടനകള്‍ രംഗത്തെത്തുകയും സുപ്രീംകോടതി ജെല്ലിക്കട്ട് നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജെല്ലിക്കട്ടെന്ന് തമിഴ് രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും വാദിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി ക്യാപെയ്നുകളും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് വിലക്ക് നീങ്ങിയത്.

Contact the author

National Desk