LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിം ജോങ്ങ് ഉന്‍ കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

പ്യോംഗ് യാങ്ങ്: വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഭരണാധികാരി കൂടിയായ കിം ജോങ്ങ് ഉന്‍ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ 8-ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് കിം ജോങ്ങ് ഉന്നിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് അദ്ദേഹം പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എത്തുന്നത്. നിലവില്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ചെയര്‍മാനാണ് കിം ജോങ്ങ് ഉന്‍. 7-ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയുടെയും 19 അംഗ പോളിറ്റ് ബ്യോറോ അംഗങ്ങളുടെയും തെരഞ്ഞെടുപ്പോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. പ്രത്യേക ക്ഷണിതാക്കളായി 11 നേതാക്കന്മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ് വടക്കന്‍ കൊറിയയുടെ അടുത്ത അഞ്ചുവര്‍ഷത്തെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കും രൂപം നല്‍കുക. 

കഴിഞ്ഞ പഞ്ചവത്സര പദ്ധതിക്കാലയളവില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലുണ്ടായ പിന്നോട്ടടിയും കൊവിഡ്‌ ഉണ്ടാക്കിയ പ്രതിസന്ധിയും ഭരണ തലത്തിലെ നായ വൈകല്യങ്ങളും തിരുത്തല്‍ പ്രകൃയയും പാര്‍ട്ടി കോണ്‍ഗ്രസ് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന വേളയില്‍ തന്നെ ഭരണ തലത്തില്‍ സംഭവിച്ച പാകപ്പിഴകളും ഭരണ പരാജയങ്ങളും കിം ജോങ്ങ് ഉന്‍ ഏറ്റുപറഞ്ഞിരുന്നു.അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന്‍ വേളയില്‍ അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ 9 വര്‍ഷമായി വടക്കന്‍ കൊറിയയുടെ ഭരണം കയ്യാളുന്ന കിം ജോങ്ങ് ഉന്നിന്റെ കൈകളിലേക്കാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഉന്നതപദവിയും എത്തിച്ചേര്‍ന്നിരിക്കുന്നത്. കിം ജോങ്ങ് ഉന്നിന്റെ മുത്തച്ഛനും വിപ്ലവ പാര്‍ട്ടിയുടെ നേതാവും ആദ്യ ഭരണാധികാരിയുമായ കിം ഇല്‍ സുങ്ങ് ആണ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിനു മുന്‍പ് അഞ്ചു പാര്‍ട്ടി കോണ്‍ഗ്രസ്സുകളാണ് നടന്നത്. 1994 ല്‍ കിം ഇല്‍ സുങ്ങിന്‍റെ മകനും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ പിതാവുമായ കിം ജോങ്ങ്  ഇല്ലിന്റെ കാലയളവില്‍ അദ്ദേഹം ഒരൊറ്റ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പോലും പങ്കെടുത്തിട്ടില്ല.

Contact the author

Web Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More