LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോൺ​ഗ്രസ്- വെൽഫെയർ ബന്ധത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ക്ഷോഭിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ  തെരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടാക്കാൻ മുല്ലപ്പള്ളിയാണ് ചർച്ച നടത്തിയതെന്ന വെൽഫെയർ പാർട്ടി നേതാവ് ഹമീദ് വാണിമേലിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് ചോദ്യം ഉന്നിയച്ച മാധ്യമ പ്രവർത്തകരോട് കെപിസിസി പ്രസിഡന്റ് കയർത്തത്. വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം നൽകിയ വിശദീകരണത്തിൽ വ്യക്തക്കുറവുണ്ടല്ലോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളി പ്രകോപിതനായത്. 

"പ്ലീസ് ഡോണ്ട് സ്റ്റോപ്പ് ഇറ്റ്. ഐ ആം സോറി, പ്ലീസ് ഡോണ്ട് പ്രൊസീഡ് വിത്ത് ഇറ്റ്- പ്ലീസ് സ്റ്റോപ്പ്, ഇറ്റ് നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കണ്ട. ഇല്ലാത്ത കാര്യം, നിങ്ങൾക്ക് വേറെ എന്തൊക്കെ ചോദിക്കാനുണ്ട്. ഉത്തവാദത്തപ്പെട്ട ചാനലല്ലെ നിങ്ങളുടേത്, ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട്, ആർക്ക് വേണ്ടിയിട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്, പ്ലീസ് ടെൽ മി, മാനേജ്മെന്റിന് വേണ്ടിയിട്ടല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയിട്ടാണോ, മിണ്ടാതിരിക്കൂ നിങ്ങൾ"- മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളി ക്ഷോഭിച്ചതോടെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല. പിന്നീട് എൻസിപിയുടെ മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങളോട് സമചിത്തതയോടെ മുല്ലപ്പള്ളി പ്രതികരിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More