LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലീ​ഗ് വിലക്കിയിട്ടില്ല; സർക്കാർ വിളിക്കുന്ന യോ​ഗത്തിൽ പറ്റിയാല്‍ പങ്കെടുക്കും സമസ്ത

സമസ്തയെ ആരും നിയന്ത്രിക്കുന്നില്ലെന്ന് സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലീം ലീ​ഗും സമസ്തയും അവരവരുടെ  ആളുകളെ മാത്രമാണ് നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയുടെ കേരള യാത്രയുമായി ബന്ധപ്പെട്ട യോ​​ഗത്തിൽ പങ്കെടുക്കുന്നതിൽ സമസ്തയെ ആരും വിലക്കിയിരുന്നില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോഴിക്കോട് ചേർന്ന സമസ്ത പണ്ഡിതസഭ മുശാവറക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകായിയരുന്നു അദ്ദേഹം.  പറ്റുമെങ്കിൽ ആര് വിളിക്കുന്ന യോ​ഗത്തിലും സമസ്ത പങ്കെടുക്കും. സർക്കാർ വിളിക്കുന്ന യോ​ഗത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നാണ് സമസ്തയുടെ അഭിപ്രായം. ഈ സർക്കാറും സമസ്തക്ക് വേണ്ടി ചിലകാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 ലീ​ഗിനോട് യാതൊരു എതിർപ്പുമില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. ലീ​ഗുമായി ഒത്തുചേർന്നാണ് എന്നും പ്രവർത്തിച്ചിട്ടുള്ളത്. സമസ്തക്ക് രാഷ്ട്രീയ നിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളത്. രാഷ്ട്രീയ പാർട്ടികൾ ആരുമായും കൂട്ടുകൂടാമെന്നും, അത് സമസ്തയുടെ വിഷയമല്ലെന്ന് ലീ​ഗിന്റെ വെൽഫെയർ കൂട്ടുകെട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണ്. വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനെ കുറിച്ച് ലീ​ഗ് സമസ്തയുടെ അഭിപ്രായം തേടേണ്ടതില്ലെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു. മുശാവറയിൽ സമസ്ത വൈസ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിവരും പങ്കെടുത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More