LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്റ്റാന്‍ഡ്ആപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

ഭോപ്പാല്‍: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജനുവരി ആറിന് മുനവറിന്റെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചിരുന്നു. ജനുവരി ഒന്നിന് അറസ്റ്റിലായ മുനവര്‍ ഫറൂഖി 27 വരെ പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവരും. കേസില്‍ വെളളിയാഴ്ച്ചയാണ് ഹൈക്കോടതി വാദം കേള്‍ക്കുക.

ബിജെപി എംഎല്‍എ മാലിനി ഗൗഡിന്റെ മകന്‍ ഏക്‌ലവ്യ ഗൗഡിന്റെ പരാതിയിലാണ് മുനവര്‍ ഫറൂഖിയുള്‍പ്പെടെ അഞ്ച് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍മാരെ അറസ്റ്റ് ചെയ്തത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി, മതവികാരം വ്രണപ്പെടുത്തി എന്നാണ് മുനവര്‍ ഫറൂഖിക്കും സംഘത്തിനുമെതിരായ  ആരോപണങ്ങള്‍. എന്നാല്‍, മുനവര്‍ അടക്കമുള്ളവര്‍ ഹിന്ദു ദൈവങ്ങള്‍ക്കെതിരായി പരാമര്‍ശം നടത്തി എന്നതിന് വീഡിയോ തെളിവുകളൊന്നുമില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുനവറിനെക്കൂടാതെ നലിന്‍ യാദവ്, എഡ്വിന്‍ ആന്റണി, പ്രകാര്‍ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തുക, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുക തുടങ്ങി ഇന്ത്യന്‍ പീനല്‍ കോഡിലെ 295എ, 298, 269, 118 തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More