LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി ഹരിയാനയിലെ കര്‍ഷക ബോധവല്‍ക്കരണ പരിപാടികള്‍ ഉപേക്ഷിച്ചു

ചണ്ഡിഖഡ്: ഹരിയാനയില്‍ കര്‍ഷകരുമായുളള സംഘര്‍ഷം ഒഴിവാക്കാനായി ബിജെപി ബോധവല്‍ക്കരണ പരിപാടികള്‍ നിര്‍ത്തിവച്ചു. കര്‍ഷക പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ തീരുമാനം.

ബിജെപി-ജെജെപി നേതാക്കള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ യോഗത്തിലാണ് പരിപാടികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്. ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യം കര്‍ഷകപ്രതിഷേധം മൂലം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണാലില്‍ വച്ച് നടത്താനിരുന്ന കിസാന്‍ മഹാപഞ്ചായത്തിന്റെ വേദി കര്‍ഷകര്‍ കയ്യടക്കുകയും മേശയും കസേരകളുമുള്‍പ്പെടെയുളളവ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ തല്‍ക്കാലം നടത്താതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹരിയാനയിലെ ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Contact the author

National Desk