LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ നിന്നുളള കര്‍ഷക സംഘം ഡല്‍ഹിയിലെത്തി

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നുളള കര്‍ഷകസംഘം ഡല്‍ഹിയിലെത്തി. അഞ്ഞൂറുപേരടങ്ങുന്ന പ്രതിനിധി സംഘമാണ് റോഡ്‌ മാര്‍ഗ്ഗം തലസ്ഥാനത്തെത്തിയത്. കേരള കര്‍ഷക സംഘത്തില്‍ നിന്നുളള പ്രതിനിധികളാണ് ഡല്‍ഹിയിലെത്തിച്ചേര്‍ന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജനുവരി 11നാണ് സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്, കേരളത്തില്‍ നിന്നുളള ആദ്യ സംഘമാണ് ഡല്‍ഹിയിലെത്തിയതെന്നും അടുത്ത സംഘം ഉടന്‍ തന്നെ തലസ്ഥാനത്തേക്ക് പുറപ്പെടുമെന്നും കേരള കര്‍ഷക സംഘം സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു മാത്രമല്ല കേരളത്തിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകുന്നത്. കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. നമ്മുടെ ഭക്ഷ്യധാന്യങ്ങളുടെ വിലയെ നിയമം പ്രതികൂലമായി ബാധിക്കുമെന്നതിനാന്‍ നിയമങ്ങള്‍ പിന്‍വലിക്കാനായി പ്രതിഷേധിക്കേണ്ടത് അനിവാര്യമാണെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡല്‍ഹിയിലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തിലെ കര്‍ഷകര്‍ പതിനാറ് ടണ്‍ പൈനാപ്പിളുകളടങ്ങിയ ട്രക്ക് തലസ്ഥാനത്തേക്ക് അയച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More