LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലീ​ഗുകാരുടെ ആഹ്ളാദ പ്രകടനം അതിരു കടന്നു; പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചു

മലപ്പുറം കോട്ടക്കലിൽ പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ച മുസ്ലിംലീ​ഗ് പ്രവർത്തകർ അറസ്റ്റിൽ. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാ​ഗമായാണ് ലീ​ഗുകാർ പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചത്. കോട്ടക്കൽ ടൗൺ മുതൽ ചങ്കുവെട്ടിവരെ ​2 കിലോമീറ്റർ  വാഹന ​ഗതാ​ഗതം പൂർണമായും ത‍ട‍ഞ്ഞായിരുന്നു ലീ​ഗുകാരുടെ ആഹ്ളാദ പ്രകടനം. ഇതിനിടെ പടക്കം പൊട്ടിക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. തിരക്കേറിയ റോഡിൽ പടക്കം പൊട്ടിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതരായ ലീ​ഗുകാർ പടക്കം പൊലീസ് ജീപ്പിന് സമീപം കൂട്ടിയിട്ട് പൊട്ടിച്ചു. പൊലീസ് വാഹനത്തിന് സമീപം പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു ലീ​ഗുകാരുടെ പരാക്രമം. അപകടം കണ്ടറിഞ്ഞ് കോട്ടക്കൽ എസ് ഐ യും മറ്റു പൊലീസുകാരും അവിടെ നിന്നും ഓടിമാറി. വലിയ ശബ്​ദത്തിൽ പടക്കം പൊലീസ് ജീപ്പിന് സമീപത്തു നിന്നും പൊട്ടി. സാഹസികമായി ഡ്രൈവർ അതിവേ​ഗം ജീപ്പ് ഓടിച്ചുമുന്നോട്ട് എടുത്തു അപകടം ഒഴിവാക്കി. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളും ഇതിനിടയിൽപെട്ടു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പൊലീസ് ഉടൻ തന്നെ പടക്കം പൊട്ടിച്ചയാളെ കസ്റ്റ‍ഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും മറ്റ് ലീ​ഗുകാർ തടഞ്ഞു. തുടർന്ന് ലീ​ഗുകാരും പൊലീസും തമ്മിൽ അൽപനേരം വാക്കേറ്റം ഉണ്ടായി. 25 ഓളം കണ്ടാൽ അറിയുന്ന ലീ​ഗുകാർക്കെതിരെ പൊലീസ് കേസെടുത്തു. അഫ്സൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോ​ഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ലീ​ഗുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റു പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More