LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒരു ലക്ഷം രൂപ കെട്ടിവെച്ച് വി ഫോർ കൊച്ചി നേതാവ് ജാമ്യത്തില്‍ ഇറങ്ങി

വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു കൊടുത്ത കേസിൽ ജാമ്യം ലഭിച്ച വി ഫോർ കൊച്ചി ക്യാമ്പയിൻ കോഓർഡിനേറ്റർ നിപുൺ ചെറിയാൻ ജയിൽ മോചിതനായി. കഴിഞ്ഞ ദിവസം നിപുണിന് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ജാമ്യ തുക കെട്ടിവെച്ചതിനെ തുടർന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കോടതി റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് സബ്ജയിലിലായിരുന്നു നിപുൺ. കേസിൽ മറ്റ് ആറ് പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.പ്രതികളെ ജാമ്യത്തിൽ ഇറക്കാനും അഭിഭാഷകർക്ക് പണം നൽകാനും സാമ്പത്തിക സഹായം ജനങ്ങളോട് വി ഫോർ കൊച്ചി അഭ്യർത്ഥിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പ് വൈകീട്ട് ഏഴരയോടെയാണ് വൈറ്റില പാലത്തിന്റെ തെക്ക് ഭാ​ഗം പ്രതികൾ  തുറന്നു കൊടുത്തത്. ഈ ഭാ​ഗത്തെ ബാരിക്കേഡുകൾ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ കാവലിലുണ്ടായിരുന്ന ഹോം​ഗാർഡുകൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ബാരിക്കേഡുകൾ നീക്കിയത്. പാലത്തിലേക്ക് നിരവധി വാഹനങ്ങൾ കയറി. പക്ഷെ വടക്ക് ഭാ​ഗത്തെ ബാരിക്കേഡുകൾ നീക്കാത്തത് കാരണം വാഹനങ്ങൾ ഇവിടെ കുടുങ്ങി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തിരിച്ചുവിട്ടു. ഇതോടെ ഫ്ലൈ ഓവറിൽ വൻ ​ഗതാ​ഗത കുരുക്കായി. പൊലീസ് ഏറെ പണിപ്പെട്ടാണ് പാലത്തിൽ നിന്ന് വാഹനങ്ങൾ ഒഴിപ്പിച്ചത്. കൃത്യം നടന്ന രാത്രി തന്നെ നിപുൺ ചെറിയാനെ ഫ്ലാറ്റിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ കൃത്യത്തിൽ പങ്കെടുത്ത 6 പേർ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് പിടിയിലായി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More