LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്

വുഹാന്‍: വുഹാനിലെത്തിയ ലോകാരോഗ്യ സംഘടന അംഗങ്ങള്‍ക്ക് കൊവിഡ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഇന്ന് രാവിലെയാണ് വുഹാനിലെത്തിയത്. പത്തംഗ സംഘത്തിലെ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ തിരികെ മടങ്ങി. ചൈനയിലേക്ക് വരുന്നതിനു മുന്‍പ് കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരിലാണ് ഇപ്പോള്‍ രോഗം ബാധിച്ചത്.

2019 അവസാനത്തിലാണ് ചൈനീസ് നഗരമായ വുഹാനിലെ മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം പിന്നീട് ലോകം മുഴുവന്‍ വ്യാപിക്കുകയും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു.

കര്‍ശനമായ ലോക്ക്ടൗണും പരിശോധനകളും നടപ്പാക്കിയതിലൂടെ ചൈന വൈറസിനെ നിയന്ത്രണ വിധേയമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചൈനയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത് 138 കേസുകള്‍ മാത്രമാണ്. മെയ് മാസത്തിനു ശേഷം ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ചുളള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ ആകെ 4,635 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More