LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കന്‍ നടി ജെസ്സിക്ക കാംപെല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു

വാഷിംഗ്‌ടണ്‍: പ്രമുഖ അമേരിക്കന്‍ നടിയും ടി വി താരവുമായ ജെസ്സീക്ക കാംപെല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. 38 വയസ്സായിരുന്നു. അഭിനയ രംഗത്തുനിന്ന് മാറി പ്രകൃതി ജീവന ചികിത്സകയായി പ്രവര്‍ത്തിക്കുകയായിരുന്ന ജെസ്സീക്ക കാംപെലിന്റെ മരണം അവരുടെ ബന്ധുവാണ് സ്ഥിരീകരിച്ചത്.

ജെസ്സീക്കയെ ബാത് റൂമില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്ലിനിക്കില്‍ നിന്ന് വീട്ടിലെത്തിയ ഉടനെ ബാത് റൂമില്‍ കയറുകയും പിന്നീട് പുറത്തിറങ്ങാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് നടി വീണു കിടക്കുന്നതായി കണ്ടത്. ബാത് റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ജെസ്സീക്ക കൊവിഡ്‌ ബാധിതയായിരുന്നോ എന്നാ കാര്യത്തില്‍ സ്ഥിരീകരണമില്ല.

1982 ഒക്ടോബര്‍ 30 ന് അമേരിക്കയിലെ ഒക്ലഹാമ സംസ്ഥാനത്ത് ജനിച്ച ജെസ്സീക്ക കാംപെല്‍ 1999 ല്‍ പുറത്തിറങ്ങിയ 'ഇലക്ഷന്‍' എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. മാത്യു ബോര്‍ഡെറിക്, റിറ്റ്സെ വിതെസ്പൂന്‍ എന്നിവര്‍ക്കൊപ്പമുള്ള ജെസ്സീക്കയുടെ മികച്ച അഭിനയം 'ഇലക്ഷന്‍' എന്ന ആക്ഷേപഹാസ്യ സിനിമക്കും ജെസ്സീക്കക്കും നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. 1992 ല്‍ പോപ്പുലര്‍ ടി വി ഷോ ആയ 'ഇന്‍ ദി ബെസ്റ്റ് ഇന്ററെസ്റ്റ് ഓഫ് ചില്‍(ഡന്‍സി'ലൂടെ അഭിനയരംഗത്തെത്തിയ ജെസ്സീക്ക കാംപെല്‍ 2000 ത്തില്‍ പുറത്തിറങ്ങിയ 'ഫ്രീക്സ് ആന്‍ഡ് ഗീക്സ്' എന്ന ടി വി ഷോയിലും തിളങ്ങി. ഡാഡ്സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഒബ്ജെക്റ്റ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡെന്‍റ് സ്പിരിറ്റ് അവാര്‍ഡ്, ഹാസ്യതാരത്തിനുള്ള യങ്ങ് സ്റ്റാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 29 നാണ് ജെസ്സീക്ക കാംപെല്‍ മരണപ്പെട്ടത് എന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് മരണം സ്ഥിരീകരിക്കാന്‍ ഇത്ര വൈകി എന്നത് സംബന്ധിച്ചും മരണകാരണം സംബന്ധിച്ചുമുള്ള അവ്യക്തത ദുരീകരിക്കാന്‍തക്ക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Contact the author

internatioanal

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More