LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് കോളര്‍ടോണില്‍ അമിതാഭ് ബച്ചന്റെ ശബ്ദം ഇനിയില്ല

ഡല്‍ഹി: കൊറോണ വൈറസ് പബ്ലിക് സര്‍വ്വീസ് അനൗണ്‍സ്‌മെന്റില്‍ ഇനി മുതല്‍ അമിതാഭ്  ബച്ചന്റെ ശബ്ദമുണ്ടാവില്ല. ഫോണ്‍ കോളുകള്‍ കണക്ട് ചെയ്യുന്നതിനു മുന്‍പ് കേട്ടുകൊണ്ടിരുന്ന അനൗണ്‍സ്‌മെന്റില്‍ നിന്നാണ് ബിഗ് ബിയുടെ ശബ്ദം മാറ്റിയത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ മാറ്റം.

മഹാമാരിക്കെതിരെ പോരാടുന്നതിനുളള പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോളര്‍ടോണ്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. ബച്ചനും കുടുംബത്തിനും കൊവിഡില്‍ നിന്ന് രക്ഷപ്പെടാനായിട്ടില്ല അദ്ദേഹം കൊവിഡിനെതിരെ പോരാടുന്നതിന് ജനങ്ങളെ  ബോധവല്‍ക്കരിക്കാന്‍ യോഗ്യനല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പുതിയ കോളര്‍ടോണ്‍ കൊവിഡ് വാക്‌സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഉപയോഗിക്കുക. അമിതാഭ് ബച്ചന്റെ ശബ്ദത്തിനു പകരം സ്ത്രീ ശബ്ദമാവും ഇനിയുണ്ടാവുക. വാക്‌സിനെക്കുറിച്ചുളള അവബോധം നല്‍കുന്നതിനൊപ്പം കൊവിഡ് പ്രോട്ടോക്കോളുകളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാനും പ്രേരിപ്പിക്കുന്നതാണ് പുതിയ കോളര്‍ടോണ്‍. ഇന്ത്യന്‍ വാക്‌സിനുകളില്‍ വിശ്വാസം പ്രകടിപ്പിക്കാനും കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും പൗരന്മാരോട് കോളര്‍ടോണിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

Contact the author

National Desk