LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബൈഡന്റെ സ്ഥാനാരോഹണം; 50 യു.എസ് സംസ്ഥാനങ്ങളിലും വന്‍ കലാപം നടക്കുമെന്ന് റിപ്പോര്‍ട്ട്

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആയി ചുമതലയേല്‍ക്കുന്നതോടെ  50 യുഎസ് സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും വന്‍ അക്രമം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയുണ്ടായ മാരകമായ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയ ഗാർഡ് സൈനികരെ കൂട്ടത്തോടെ വാഷിംഗ്ടൺ ഡിസിയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപ് അനുകൂലികൾ 50 സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ മാർച്ചുകൾ നടത്തുമെന്ന് എഫ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതിനിടെ, ട്രംപ്‌ നടപ്പാക്കിയ ചില സുപ്രധാന നയങ്ങള്‍ പൊളിച്ചെഴുതാനുള്ള തയ്യാറെടുപ്പിലാണ് ബൈഡനും സംഘവും. ബൈഡന്‍ വൈറ്റ്‌ ഹൌസില്‍ കാലുകുത്തുന്ന നിമിഷംമുതല്‍ നയവ്യതിയാനം പ്രാവര്‍ത്തികമാകുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ, ട്രംപ്‌ അനുകൂലികള്‍ യു.എസിലെ കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയിരുന്നു.  ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ അക്രമം ഉണ്ടായത്.

Contact the author

International Desk