LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മിസോറാം ഗവർണർ വിളിച്ച യോഗത്തില്‍ മുസ്ലീം സംഘടനാ നേതാക്കള്‍ എത്തിയില്ല

മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുസ്ലീം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച നടന്നില്ല. ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് വെച്ച് നടത്താന്‍ തീരുമാനിച്ച പരിപാടിയിലേക്ക് മുസ്ലിം സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്നാണ് അവസാന നിമിഷം കൂടിക്കാഴ്ച നിര്‍ത്തിവെച്ചത്.

മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പിലൂടെയാണ് ശനിയാഴ്ച വൈകിട്ട് ആറരക്ക് ശ്രീധരന്‍പിള്ള മുസ്ലിം നേതാക്കളുമായി കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തും എന്നറിയിച്ചിരുന്നത്. പ്രതിനിധികള്‍ എന്തുകൊണ്ട് എത്തിയില്ല എന്നതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം കൂടിക്കാഴ്ച ജനുവരി 30 ലേക്ക് മാറ്റിയതായാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞ മാസം കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്കിടയിലെ തർക്കത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രസർക്കാറുമായി അടുപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ മുസ്ലീം നേതാക്കളുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചതും പിന്നീട് റദ്ദാക്കിയതും.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More