LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അവരുടെ തലയെടുക്കാനുളള സമയമായി'; താണ്ഡവിനെക്കുറിച്ചുളള വിവാദ ട്വീറ്റിനെ ന്യായീകരിച്ച് കങ്കണ റണൗട്ട്

മുംബൈ: ആമസോണ്‍ പ്രൈം വീഡിയോ സീരീസായ താണ്ഡവിനെക്കുറിച്ചുളള തന്റെ ട്വീറ്റിനെ ന്യായീകരിച്ച് കങ്കണ റണൗട്ട്. സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാടിയ, മുഹമ്മദ് സീഷന്‍ അയ്യൂബ് തുടങ്ങിയവരഭിനയിച്ച വെബ് സീരിസിന്റെ ചില ഭാഗങ്ങളില്‍ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനുമെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കങ്കണയുടെ വിവാദ ട്വീറ്റ്.

'ശ്രീകൃഷ്ണന്‍ പോലും ശേഷുപാലയുടെ 99 തെറ്റുകള്‍ ക്ഷമിച്ചു. പെഹലെ ശാന്തി ഫിര്‍ ക്രാന്തി, അവരുടെ തലയെടുക്കുവാനുളള സമയമായി. ജയ് ശ്രീകൃഷ്ണന്‍' എന്നെഴുതിയ ട്വീറ്റ് കങ്കണ ട്വീറ്റ് ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. താണ്ഡവ് ടീമിനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതാണ് ട്വീറ്റെന്ന് നിരവധി പേരാണ് കങ്കണയെ വിമര്‍ശിച്ചത്. തന്റെ ട്വീറ്റിനെ കങ്കണ ന്യായീകരിച്ചത് ഇങ്ങനെയാണ് ' അമ്മയുടെ വയറ്റില്‍ കിടന്ന് ഭയപ്പെട്ട് കരയുന്ന ലിബറലുകള്‍ ഇത് വായിക്കണം, നിങ്ങളുട ശിരഛേദം നടത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല, പ്രാണികള്‍ക്കും പുഴുക്കള്‍ക്കുമെല്ലാം കീടനാശിനി ആവശ്യമാണെന്ന് എനിക്കറിയാം'.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം താണ്ഡവിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ വിവാദത്തില്‍ ക്ഷമാപണം നടത്തി. മനപൂര്‍വ്വമല്ലെങ്കില്‍ കൂടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പേരില്‍ ക്ഷമാപണം നടത്തുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ആരോപണങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് സീരീസിനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More