LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൽപ്പറ്റയിൽ മുല്ലപ്പള്ളി രാമചന്ദ്രന് ലീ​ഗിന്റെ ഉടക്ക്

കൽപ്പറ്റയിൽ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനത്തിനെതിരെ മുസ്ലീലീ​ഗ് പ്രദേശിക നേതൃത്വം. മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുന്നത് അം​ഗീകരിക്കില്ലെന്ന് മുസ്ലീംലീ​ഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാൻ വ്യക്തമാക്കി. ജനതാദൾ വീരേന്ദ്രകുമാർ വിഭാ​ഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് ഇക്കുറി ലീ​ഗിന് വേണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നാളെ ചേരുന്ന വയനാട് ജില്ലാ യുഡിഎഫ് യോ​ഗത്തിൽ വിഷയം ഉന്നയിക്കുമെന്നും യഹിയ പറഞ്ഞു. കൽപ്പറ്റയിൽ മത്സരിക്കാൻ ലീ​ഗിന് ജില്ലയിൽ തന്നെ മികച്ച സ്ഥാനാർത്ഥികളുണ്ടെന്നും യഹിയ വ്യക്തമാക്കി. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. പ്രദേശ് കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിക്കാൻ തടസ്സമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ ആണ് മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താൽപര്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോ​ക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടയിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ  നേരിയ വ്യത്യാസം മാത്രമാണുള്ളത്. കൽപ്പറ്റ ന​ഗരസഭ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തതും യുഡിഎഫിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രൻ കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പരമ്പരാ​ഗത കോൺ​ഗ്രസ് മണ്ഡലമാണ് കൽപ്പറ്റ. കെജി അടിയോടി, എം കമലം , കെകെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ മുതിർന്ന കോൺ​ഗ്രസ് നേതാക്കളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കൽപ്പറ്റ. 1987 ലും 2016 ലും മാത്രമെ യുഡിഎഫ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളു. സികെ ശശീന്ദ്രൻ തന്നെയായിരിക്കും കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥി. 

Contact the author

Political Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More