LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുഎസ് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എളുപ്പമാകില്ല; കമല ഹാരിസ്

വാഷിംഗ്ടണ്‍: അമേരിക്ക നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക എളുപ്പമാകില്ലെന്ന് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്. യുഎസിന്റെ 46-ാമത് പ്രസിഡന്റായി ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കമല ഹാരിസിന്റെ പ്രസ്താവന.

ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുകയും അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളിവിടുകയും ചെയ്ത കൊവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ജനുവരി ഇരുപതിന് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ജോ ബൈഡന്‍ നേരിടുന്ന പ്രധാന വെല്ലുവിളി.പ്രതിരോധ കുത്തിവയ്പ്പുകള്‍, ജോലി നഷ്ടപ്പെട്ടവര്‍ക്കായളള പദ്ധതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അമേരിക്കക്കായി ചെയ്യാനുണ്ടെന്ന് കമല ഹാരിസ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയുളളപ്പോള്‍ വൈറ്റ് ഹൗസിലേക്ക് പോകുന്നത് സുരക്ഷിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നു തലയുയര്‍ത്തി അഭിമാനത്തോടുകൂടെ നാളെ വൈറ്റ് ഹൗസിലെത്തും എന്നായിരുന്നു കമലയുടെ മറുപടി.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More