LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ഭീതിയില്‍ മൂന്നു മാസമായി എയര്‍പോര്‍ട്ടില്‍ ഒളിച്ചു താമസിച്ചയാള്‍ അറസ്റ്റില്‍

ലോസ് ഏഞ്ചല്‍സ്: കൊവിഡ് ഭീതിമൂലം മൂന്നുമാസത്തോളമായി എയര്‍പോര്‍ട്ടില്‍ ഒളിച്ചുതാമസിച്ചയാള്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഇന്ത്യന്‍ വംശജനായ മുപ്പത്തിയാറുകാരന്‍ ആദിത്യ സിംഗാണ് അറസ്റ്റിലായത്. വൈറസിനെ പേടിച്ച് തിരികെ വീട്ടിലേക്ക് പോകാന്‍ മടിച്ച യുവാവ് മൂന്നുമാസക്കാലം സകലരുടെയും കണ്ണുവെട്ടിച്ച് താമസിച്ചത് ചിക്കാഗോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു.

ലോസ് ഏഞ്ചല്‍സില്‍ താമസിക്കുന്ന ആദിത്യ ഒക്ടോബര്‍ 19 മുതല്‍ വിമാനത്താവളത്തില്‍ സുരക്ഷിതസ്ഥാനം കണ്ടെത്തി താമസിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറല്‍, മോഷണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആദിത്യ ഒരു ബാഡ്ജ് കാണിക്കുകയും അത് ഒരു ഓപ്പറേഷന്‍ മാനേജറുടെ നഷ്ടപ്പെട്ട ബാഡ്ജാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ആശ്ചര്യപ്പെടുത്തുന്ന ഈ വിവരം എയര്‍പ്പോര്‍ട്ട് അധികൃതര്‍ അറിയുന്നത്. 

ലോസ് ഏഞ്ചല്‍സില്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കുന്ന ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ല, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബിരുദധാരിയായ ആദിത്യ സിംഗ് തൊഴില്‍രഹിതനാണെന്നും പോലീസ് വ്യക്തമാക്കി.

Contact the author

National Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More