LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാമക്ഷേത്രനിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്ത് ബിജെപി എംപി ഗൗതം ഗംഭീര്‍

ഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനായി ഒരുകോടി രൂപ സംഭാവന ചെയ്ത് ബിജെപി എംപിയും ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. മഹത്തായ ഒരു രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. രാമക്ഷേത്രം ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഇതിനായി താനും തന്റെ കുടുംബവും ചെറിയൊരു തുക സംഭാവന നല്‍കുകയാണ് എന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കുന്നതിനായുളള സംഭാവനകള്‍ ശേഖരിക്കാനായുളള പ്രചാരണം ആരംഭിച്ചതായി ഡല്‍ഹി ബിജെപി നേതാക്കള്‍ പറഞ്ഞു. കൂപ്പണുകളുപയോഗിച്ചാണ് സംഭാവനകള്‍ പിരിക്കുന്നത്. 10, 100, 1000 രൂപ കൂപ്പണുകളുപയോഗിച്ച് പരമാവധി പണം ശേഖരിക്കുമെന്ന് ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് ചഹാല്‍ പറഞ്ഞു. ആയിരം രൂപയ്ക്ക് മുകളിലുളള സംഭാവനകള്‍ ചെക്കുകളാക്കി വാങ്ങും. ഒരുകോടിയിലധികം രൂപ സംഭാവന നല്‍കാന്‍ തയാറുളളവരുണ്ടെന്നും കുല്‍ജീത് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk