LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യന്‍ വാക്‌സിനുകള്‍ സ്വീകരിച്ച് നേപ്പാളും ബംഗ്ലാദേശും

ഡല്‍ഹി: ഇന്ത്യന്‍ വാക്‌സിനുകള്‍ സ്വീകരിച്ച് നേപ്പാളും ബംഗ്ലാദേശും. രണ്ട് ദശലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ബംഗ്ലാദേശിലേക്കും ഒരു ലക്ഷം ഡോസ് വാക്‌സിനുകള്‍ നേപ്പാളിലേക്കും അയച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ഒരുലക്ഷത്തി അമ്പതിനായിരം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകള്‍ ഭൂട്ടാനിലേക്കും ഒരു ലക്ഷം ഡോസ് മാലിദ്വീപിലേക്കും അയച്ചിരുന്നു.

'നെയ്ബര്‍ഹുഡ് പോളിസി'യുടെ ഭാഗമായി തുടക്കത്തില്‍ ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം നടത്തുമെന്നും പിന്നീട് ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ മരുന്ന് നിര്‍മ്മിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വാക്‌സിനുകള്‍ ആവശ്യപ്പെട്ട് ഇതിനകം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. മഹാമാരിയെ നേരിടാനായി ഇന്ത്യ നേരത്തെ തന്നെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, റെംഡെസിവിര്‍, പാരസെറ്റമോള്‍, കൂടാതെ ഡയഗ്നോസിസ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍ തുടങ്ങിയവ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു.

Contact the author

National Desk