LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്യവസായിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്

നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ സഭാ വിശ്വാസിയായ വ്യവസായിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പാലക്കാട് ബിഷപ്പിന്റെ ശുപാർശ. പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മാനത്തോടം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് കത്ത് നൽകിയത്. ബിഷപ്പിന്റെ ഔദ്യോ​ഗിക ലെറ്റർ പാഡിൽ സീലോടുകൂടിയാണ് കത്ത് നൽകിയത്. കാനം രാജേന്ദ്രനെ അഭിസംബോധന ചെയ്തു തന്നെയാണ് കത്തെഴുതിയിരിക്കുന്നത്. പാലക്കാട്ടെ വ്യവസായി ഐസക് വർ​ഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ. 

നിലവിൽ മുസ്ലീംലീ​ഗിലെ എൻ ഷംസുദ്ദീനാണ് മണ്ണാർക്കാട് എംഎൽഎ. ഐസക്കിനെ മണ്ണാർക്കാട് സ്ഥാനാർത്ഥിയാക്കിയാൽ സഭയുടെ പിന്തുണയുണ്ടാകുമെന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. കത്ത് സംബന്ധിച്ച് സിപിഐ പ്രതികരിച്ചിട്ടില്ല. മുമ്പ് രണ്ട് തവണ സിപിഐയിലെ ജോസ് ബേബി മണ്ണാർക്കാട് നിന്നും തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. ലീ​ഗിന്റെ ശക്തികേന്ദ്രമായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സിപിഐ അനുയോ​ജ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ശുപാർശയുമായി സഭ രം​ഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More