LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കളമശേരിയിലും തില്ലങ്കേരിയിലും എല്‍.ഡി.എഫ്, പുല്ലഴിയില്‍ യു.ഡി.എഫ്

കളമശേരി 37ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി ജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്. തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യുഡിഎഫിനും അട്ടിമറി ജയം. യു.ഡി.എഫിലെ കെ രാമനാഥനാണ് വിജയിച്ചത്. കോർപ്പറേഷനിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. 1009 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.രാമനാഥന്‍റെ ജയം. ഇതോടെ കോൺഗ്രസ് റിബലായ മേയറുടെ ഒറ്റ വോട്ട് ഭൂരിപക്ഷത്തിലായി എൽഡിഎഫ് കോർപറേഷൻ ഭരണം.

കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി റഫീഖ് മരയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാർഥി വി. എസ്. സമീലിന് ലഭിച്ചത് 244 വോട്ടാണ്. ‌‌കോൺഗ്രസ്‌ സ്വതന്ത്ര സ്ഥാനാർഥി ഷിബു സിദ്ദിഖ് 207 വോട്ട് നേടിയതാണ് യുഡിഎഫിന്‍റെ പരാജയത്തിനു കാരണമായത്. കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി മുസ്ലിംലീഗ് ഇതിനകംതന്നെ രംഗത്തെത്തുകയും ചെയ്തു. കളമശ്ശേരിയില്‍ നിലവില്‍ 20-20 എന്ന രീതിയിലായിരുന്ന ഇരുപക്ഷവും. തുടർന്ന് നറുക്കെടുപ്പിലേക്ക് നീങ്ങുകയും യുഡിഎഫ് വിജയിക്കുകയുമായിരുന്നു. റഫീഖിന്റെ വിജയത്തോടെ കക്ഷിനില 20-21 എന്നായി. ഇതോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത തില്ലങ്കേരി ഡിവിഷനും എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിനോയ്‌ കുര്യനാണ് വിജയിച്ചത്. കോഴിക്കോട് മാവൂർ പഞ്ചായത്തിലെ താത്തൂർ പൊയിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.

Contact the author

News Desk