LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൽപ്പറ്റയിലെ മുല്ലപ്പളളിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച ലീ​ഗ് നേതാവ് ഖേദം പ്രകടിപ്പിച്ചു

കൽപ്പറ്റയിൽ മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനത്തിനെതിരെ രം​ഗത്തുവന്ന മുസ്ലിംലീ​ഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാൻ ഖേദം പ്രകടിപ്പിച്ചു. ലീ​ഗ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരന്നു ഖേ​ദ പ്രകടനം. മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കുന്നത് അം​ഗീകരിക്കില്ലെന്നാണ് മുസ്ലീംലീ​ഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാൻ പറഞ്ഞത്. വയനാട് ജില്ലാ യുഡിഎഫ് യോ​ഗത്തിൽ വിഷയം ഉന്നയിക്കുമെന്നും യഹിയ പറഞ്ഞിരുന്നു. കൽപ്പറ്റയിൽ മത്സരിക്കാൻ ലീ​ഗിന് ജില്ലയിൽ തന്നെ മികച്ച സ്ഥാനാർത്ഥികളുണ്ടെന്നും യഹിയ അഭിപ്രായപ്പെട്ടിരുന്നു. ലീ​ഗ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. മത്സരിക്കാനുള്ള താൽപര്യം മുല്ലപ്പള്ളി ഹൈക്കമാന്റിനെ അറിയിച്ചിരുന്നു പ്രദേശ് കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിക്കാൻ തടസ്സമില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. കൽപ്പറ്റയിലോ കൊയിലാണ്ടിയിലോ ആണ് മുല്ലപ്പള്ളിക്ക് മത്സരിക്കാൻ താൽപര്യം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൽപ്പറ്റ സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെ അടുത്ത വൃത്തങ്ങളുടെ വിലയിരുത്തൽ. യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം ജനകീയനായ സികെ ശശീന്ദ്രനെ ഇറക്കിയാണ് കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തത്. പതിനായിരത്തിലേറെ വോട്ടിനായിരുന്നു ശശീന്ദ്രന്റെ ജയം. ലോ​ക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും തമ്മിൽ  നേരിയ വ്യത്യാസം മാത്രമാണുള്ളത്. കൽപ്പറ്റ ന​ഗരസഭ ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്തതും യുഡിഎഫിന് ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ശശീന്ദ്രൻ കഴി‍ഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പരമ്പരാ​ഗത കോൺ​ഗ്രസ് മണ്ഡലമാണ് കൽപ്പറ്റ. കെജി അടിയോടി, എം കമലം , കെകെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയ മുതിർന്ന കോൺ​ഗ്രസ് നേതാക്കളെ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് കൽപ്പറ്റ. 1987 ലും 2016 ലും മാത്രമെ യുഡിഎഫ് ഇവിടെ പരാജയപ്പെട്ടിട്ടുള്ളു. സികെ ശശീന്ദ്രൻ തന്നെയായിരിക്കും കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More