ഡല്‍ഹി: ഉത്തര്‍പ്രദേശ് ഹത്രാസിലെ കൂട്ടബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് രോഗിയായ അമ്മയുമായി വീഡിയോ കോള്‍ വഴി സംസാരിക്കാന്‍ സുപ്രീംകോടതി അനുമതി. കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജിയിലാണ് കോടതി അനുമതി നല്‍കിയത്.
സിദ്ദിഖ് കാപ്പന്റെ അമ്മയ്ക്ക് അസുഖമാണെന്നും അവര്‍ക്ക് മകനോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ് കാപ്പന് അമ്മയുമായി സംസാരിക്കാന്‍ അനുമതി നല്‍കിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിദ്ദിഖ് കാപ്പന് ജാമ്യം അനുവധിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്ത്തകയൂണിയന് സമര്‍പ്പിച്ച ഹര്‍ജിയില്‍ അടുത്ത ആഴ്ച്ച അന്തിമവാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു. യുഎപിഎ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് സിദ്ദിക്ക് കാപ്പനുള്‍പ്പെടെ നാല് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.