LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊച്ചിയിൽ ഭരണം പിടിക്കാൻ യുഡിഎഫ്; സിപിഎം കൗൺസിലർ പാർട്ടി വിട്ടു

കൊച്ചി കോർപ്പറേഷന്‍ കൗൺസിലർ സിപിമ്മിൽ നിന്ന് രാജിവെച്ചു. എംഎച്ച്എം അഷ്റഫാണ് രാജിവെച്ചത്. സ്റ്റാന്റിം​ഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ അർഹമായ പരി​ഗണന ലഭിച്ചില്ലെന്ന് പറ‍ഞ്ഞാണ് അഷ്റഫ് രാജിവെച്ചത്. ആറാം ഡിവിഷനിൽ നിന്നാണ് ഇയാൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ 15 വർഷമായി അഷ്റഫും ഭാര്യയുമാണ് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സിപിഎം ലോക്കൽ കമ്മിറ്റി അം​ഗമാണ് ഇയാൾ. യുഡിഎഫിന് പിന്തുണ നൽകുമെന്ന് അഷ്റഫ് അറിയിച്ചു. ഇതോടെ കൊച്ചി കോർപ്പറേഷനിൽ ഇരു മുന്നണികൾക്കും 33 അം​ഗങ്ങൾ വീതമായി. ലീ​ഗ് വിമതന്റെ പിന്തുണയിലാണ് കോർപ്പറേഷൻ എൽഡിഎഫ് ഇക്കുറി പിടിച്ചെടുത്തത്. എൽഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് ലീ​ഗ് വിമതൻ അറിയിച്ചിട്ടുണ്ട്. നേരത്തെ നിലപാട് വ്യക്തമാക്കാതിരുന്ന സിപിഎം വിമതൻ എൽഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എൽഡിഎഫ് ഭരണത്തിന് ഭീഷണിയില്ല. 

Contact the author

Political Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More