LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആധാർ കാർഡുകൾ ആക്രിക്കടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആധാർ കാർഡുകൾ കണ്ടെത്തി. 300 ഓളം ആധാർ കാർഡുകളാണ് കണ്ടെത്തിയത്. ആക്രിക്കടയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കാർഡുകൾ. കടയിൽ വിൽപ്പനക്ക് എത്തിച്ച പഴയ പത്രങ്ങൾക്ക് ഒപ്പമാണ് ഇവ കണ്ടെത്തിയത്. കവർ പൊട്ടിക്കാത്ത നിലയിലായിരുന്നു ആധാർ കാർഡുകൾ.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇൻഷൂറൻസ്, ബാങ്ക് രേഖകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കടയിൽ പേപ്പർ തരം തിരിക്കുമ്പോഴാണ് രേഖകൾ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Contact the author

Web Desk