ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായി ആലത്തൂര്‍ എം പി രമ്യാ ഹരിദാസിനെ നോമിനേറ്റു ചെയ്തു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുനസംഘടനയുടെ ഭാഗമായി രമ്യയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ്, അക്കൊല്ലം അദ്ദ്യക്ഷ പദവി വനിതാ സംവരണത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അവസരമാണ് രമ്യയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വഴിത്തിരിവായത്. രമ്യയുടെ മികച്ച ജനസമ്പര്‍ക്കമാണ് ആലത്തൂര്‍ സീറ്റിലേക്ക് പരിഗണിക്കപ്പെടാന്‍ കാരണം. 2015 - ലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സിപിഎമ്മിലെ ഏറ്റവും ജനസമ്മതിയുള്ള യുവജന നേതാക്കളില്‍ ഒരാളായ ഡോ.പി.കെ.ബിജുവിനെയാണ് രമ്യ ഹരിദാസ് 2019 - ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. രമ്യ നിലവില്‍ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്ററാണ്.