LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംവി ജയരാജന്റെ നില​ഗുരുതരം; ചികിത്സിക്കാൻ വിദ​ഗ്ധസംഘം കണ്ണൂരിൽ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോ​ഗ്യ നില​ഗുരുതരം. കൊവിഡ് ബാധിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ജയരാജൻ. ന്യൂമോണിയ ബാധയെ തുടർന്ന് ജയരാജനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. യന്ത്രസഹായത്തോടെയാണ് ശ്വസനം നടക്കുന്നത്. ജയരാജനെ ചികിത്സിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ സം​ഘത്തെ കണ്ണൂരിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് വിദ​ഗ്ധൻ ഡോ. അനൂപ് കണ്ണൂരിൽ എത്തി ജയരാജനെ പരിശോധിച്ചിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആരോ​ഗ്യമന്ത്രി കെ കെ ഷൈലജയും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എംവി ​ഗോവിന്ദനും ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച  നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സൂപ്രണ്ടുമായി  ഫോണിൽ സംസാരിച്ചു. 

Contact the author

Web Desk