LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സരിതാ നായർക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്

തിരുവനന്തപുരത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സരിതാ നായർക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്. വ്യാജരേഖ ചമച്ച് സരിതാ നായർ മുമ്പ് കോടതിയെ കബളിപ്പിച്ചിട്ടുള്ളതിനാൽ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.  തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് സരിത മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിലെ മറ്റ് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയ സാഹചര്യത്തിലാണ് സരിത ജാമ്യാപേക്ഷ നൽകിയത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിവറേജസ് കോർപ്പറേഷനിലും കെടിഡിസിയിലും ജോലി വാ​ഗ്ദാനം ചെയ്താണ് പ്രതികൾ പണം അപഹരിച്ചത്. 15 ലക്ഷത്തിൽ അധികം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. 20 പേരെയാണ് പ്രതികൾ കബളിപ്പിച്ചത്. നെയ്യാറ്റിൻകര സ്വദേശികളാണ് പരാതിക്കാർ. സരിതയെ കൂടാതെ രതീഷ് സാജു എന്നിവരാണ് കേസിലെ പ്രതികൾ. രതീഷ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി  തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Contact the author

Web Desk