LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോളാറിലെ സാമ്പത്തിക തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ

സോളാർ സാമ്പത്തിക തട്ടിപ്പ് കേസും സിബിഐ അന്വേഷിക്കണമെന്ന് മല്ലേലിൽ ശ്രീധരൻ നായർ. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച് സർക്കാറിന് അപേക്ഷ നൽകിയിട്ടില്ലെന്നും ശ്രീധരൻ നായർ പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട ലൈം​ഗിക പീഡനകേസുകൾ മാത്രമാണ് സിബിഐ അന്വേഷിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന അന്വേഷണത്തിൽ ഒന്നും നടന്നില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പ് കേസും സിബിഐ അന്വേഷിക്കണമെന്ന് ശ്രീധരൻ നായർ ആവശ്യപ്പെട്ടു.

സോളാർ പദ്ധതിക്കായി സരിതാ നായരുടെ കമ്പനിയിൽ 40 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പട്ടയാളാണ് കോൺ​ഗ്രസ് നേതാവ് കൂടിയായ മല്ലേലിൽ ശ്രീധരൻ നായർ. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് സരിതക്ക് പണം നൽകിയതെന്ന ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് കോടതിയിൽ ശ്രീധരൻ നായർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. കേസ് അന്വേഷിച്ച പൊലീസ് ​ഗുരതര വീഴ്ച വരുത്തിയെന്ന് സോളാർ ജുഡീഷ്യൽ കമ്മീഷൻ കണ്ടെത്തിയിരുന്നു. അതേ സമയം എൽഡിഎഫ് സർക്കാർ സോളാർ സമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ​ഗൗരവതരമായ അന്വേഷണം നടത്തുകയോ കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More