LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതുച്ചേരിയിൽ 13 കോൺ​ഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്

പുതുച്ചേരിയിൽ കോൺ​ഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. 13 കോൺ​ഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേക്കേറാൻ ഒരുങ്ങുന്നത്. ഇവരിൽ 5 പേർ സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ്. ഇവർ പാർട്ടി പദവികൾ രാജിവെച്ചിട്ടുണ്ട്. ഇവരെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. 

സംസ്ഥാന  ജനറല്‍ സെക്രട്ടറിമാരായ കെ. എഗാംബരം, എ. വി. വീരരാഘവന്‍, വി. കൃഷ്ണബിരന്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്. കെ. സാംബത്ത്, എസ്.സംരാജ് തുടങ്ങിയവരാണ് പാർട്ടിവിടുന്നത്. പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ എം നമശിവായം രണ്ട് ദിവസം മുമ്പ് ബിജെപിയിൽ ചേർന്നിരുന്നു. മുഖ്യമന്ത്രി നാരായണ സ്വമിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നമശിവായം കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് നമശിവായത്തെ കോൺ​ഗ്രസ് പുറത്താക്കി. നമശിവായത്തെ പിന്തുണക്കുന്നവരാണ്  ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺ​ഗ്രസ് നേതാക്കളുടെ കൂടുമാറ്റം  കോൺ​ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More