പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കോൺഗ്രസ് ബഹിഷ്കരിക്കും. ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺഗ്രസ് മറ്റ് പ്രതിപക്ഷ കക്ഷികളോട് ആഹ്വാനം ചെയ്തു.
കോൺഗ്രസ് നിർദ്ദേശത്തോട് ഇടതുപക്ഷം യോജിപ്പ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ മറ്റ് കക്ഷികളോട് നയപ്രഖ്യാപനം ബഹിഷ്കരിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കക്ഷികൾ ഉടൻ നിലപാട് അറിയിക്കും. കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. കാർഷിക നിയമത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യം പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് പാർലമെന്റ് സമ്മേളനം ചേരുക.