LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആലപ്പുഴ ബൈപ്പാസിലെ ടോൾബൂത്ത് വാഹനാപകടത്തിൽ തകർന്നു

ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോൾ ബൂത്ത് ലോറി ഇടിച്ചു തകർത്തു. എറണാകുളം ഭാ​ഗത്തു നിന്നും വരുമ്പോഴുള്ള കൊമ്മാടിയിലെ ടോൾ കൗണ്ടറാണ് പൂർണമായും തകര‍്ന്നത്. ഇന്നലെ രാത്രി തടി കയറ്റിവന്ന ലോറിയാണ് ബൂത്ത് തകർത്തത്. റോഡിൽ ടോൾ ബൂത്തുള്ള വിവരം അറിയാത്തതിനാലാണ് അപകടം സംഭവിച്ചത്. ലോറിക്കും സാരമായ കേടുപാടുകൾ പറ്റി.  ലോറി അതിവേ​ഗത്തിൽ വന്ന് ബൂത്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം ലോറി നിർത്തിയില്ല. ലോറി കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ടോൾ പിരിവിനായി ദേശീയ പാത അതോറിറ്റിയാണ് ടോൾ ബൂത്ത് നിർമിച്ചത്. ടോൾ പിരിവ് ഇവിടെ ആരംഭിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ സമയം ബൂത്തിൽ ആരും ഉണ്ടായിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ തന്നെ ബൈപ്പാസിൽ വാഹനാപകടം ഉണ്ടായി. വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിക്കുകയായിരുന്നു. രണ്ട് കാറുകളും ഒരു ലോറിയുമാണ് കൂട്ടിയിടിച്ചത്. വേ​ഗതയിൽ പോവുകയായിരുന്ന കാർ ബ്രേക്കിട്ടതാണ് അപകടകാരണം.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More