LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

ഡോളർ കടത്ത് കേസിൽ തന്നെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന  വാർത്ത അടിസ്ഥാന രഹിതമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. വാർത്തകൾക്ക് ദാരി​ദ്ര്യമുള്ളപ്പോഴാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യുമെന്നും, മൊഴിയെടുക്കുമെന്നുമുള്ളത് താൻ അറിഞ്ഞിട്ടില്ല. ഇതിനെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഇത്തരം വാർത്തകൾ ജനാധിപത്യവിരുദ്ധമാണെന്നും വാസ്തവവിരുദ്ധമാണെന്ന് മാധ്യമ പ്രവർത്തകർ തിരിച്ചറിയണമെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.  ഡോളർ കടത്ത് കേസിൽ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന വാർത്ത ഏഷ്യാനെറ്റാണ് പുറത്തുവിട്ടത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 കേസിലെ പ്രതികളായ സരിത്, സന്ദീപ്, സ്വപ്ന എന്നിവരിൽ നിന്ന് ലഭിച്ച അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നും ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം നോട്ടീസ് നൽകാതെയുള്ള മൊഴിയെടുക്കലാകുമെന്നും ഇതേ മാധ്യമം പറഞ്ഞിരുന്നു. യുഎഇയിലെ ഒരു സ്കൂളിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് നിക്ഷേപമുള്ളതായി പ്രതികൾ മൊഴിനൽകിയെന്നും പറയുന്നു. അതേസമയം ഏഷ്യാനെറ്റ് വാർത്ത മറ്റ് മാധ്യമങ്ങൾ ഏറ്റെടുത്തില്ല. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More