LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിസാൻ സഭാ നേതാവിനെതിരായ ഭീഷണി നാ​ഗ്പൂരിലെ ആപ്പീസിൽ വെച്ചാൽ മതിയെന്ന് കെകെ രാ​ഗേഷ്

മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന  ആൾ ഇന്ത്യ കിസാൻ സഭാ നേതാവ് ഡോ. അജിത് നവാലെയെ കൊന്നു കളയുമെന്ന സംഘപരിവാർ ഭീഷണിക്കെതിരെ കെകെ രാ​​​ഗേഷ് എംപി. മഹാരാഷ്ട്രയിൽ സമരത്തിന് നേതൃത്വം നൽകുന്ന നവാലയെ ജനങ്ങൾ സംരക്ഷിച്ചുകൊള്ളുമെന്നും സംഘപരിവാർ ഭീഷണി നാ​ഗ്പൂരിലെ ആപ്പീസിൽ വെച്ചാൽ മതിയെന്ന് രാ​ഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.

കർഷക സമരവുമായി മുന്നോട്ട പോയാൽ  അജിത് നവാലയെ വെടിവെച്ചു കൊല്ലുമെന്നാണ് സംഘപരിവാർ ഭീഷണി. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വധ ഭീഷണി. കർഷക സമരം അടിച്ചമർത്താൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതായി ആരോപണം നിലനിൽക്കെയാണ് കിസാൻ സഭാ നേതാവിനെതിരെയുള്ള വധഭീഷണി. സംഘപരിവാർ വധഭീഷണിയെ കിസൻസഭാ അപലപിച്ചു. കർഷക സമരം സംഘപരിവാറിനെ വിറളിപിടിച്ചതിന്റെ ഉദാഹരണമാണ് വധഭീഷണിയെന്നും കിസാൻ സഭ അഭിപ്രായപ്പെട്ടു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More