LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ കൊവിഡ്‌ വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: ഈ മാസം 16 ന് ആരംഭിച്ച കൊവിഡ് വാക്സിനേഷന്‍ ഫലപ്രദമായ രീതിയില്‍ മുന്നേറുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്നലെ (ശനി) മാത്രം  22,852 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ചു.

310 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ (45) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 35, കണ്ണൂർ 26, കാസർഗോഡ് 6, കൊല്ലം 10, കോട്ടയം 18, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 21, പത്തനംതിട്ട 29, തിരുവനന്തപുരം 45, തൃശൂർ 30, വയനാട് 5 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3359) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 1475, എറണാകുളം 3359, കണ്ണൂർ 1955, കാസർഗോഡ് 310, കൊല്ലം 834, കോട്ടയം 1586, കോഴിക്കോട് 2490, മലപ്പുറം 1809, പാലക്കാട് 1775, പത്തനംതിട്ട 1526, തിരുവനന്തപുരം 2985, തൃശൂർ 2325, വയനാട് 423 എന്നിങ്ങനെയാണ് ശനിയാഴ്ച വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,59,325 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഓരോ ജില്ലയിലും ഒരുക്കിയിട്ടുള്ള കൊവിഡ്‌ വാക്സിന്‍ കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്. 

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More