LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫെബ്രുവരി അവസാനമാകുമ്പോഴേക്ക് തൃണമൂലില്‍ ആരും അവശേഷിക്കില്ല; സുവേന്ദു അധികാരി

ഹൗറ: ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യകമ്പനിയാണ്, ഫെബ്രുവരി 28 ആവുമ്പോള്‍ തൃണമൂലില്‍ ആരും തന്നെ അവശേഷിക്കില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ഹൗറയിലെ ദുമുര്‍ജാല സ്റ്റേഡിയത്തില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞ ഡിസംബറിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപി അംഗമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ രാജിബ് ബാനര്‍ജി, ബൈശാലി ദാല്‍മിയ, പ്രബീര്‍ ഘോഷാല്‍, രതിന്‍ ചക്രബര്‍ത്തി, രുദ്രനില്‍ ഘോഷ് എന്നിവര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പശ്ചിമബംഗാളിലും കേന്ദ്രത്തിലും ബിജെപി അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്നതായി രാജിബ് ബാനര്‍ജി തന്റെ ആദ്യ ബിജെപി റാലിയില്‍ പറഞ്ഞു. തൃണമൂലില്‍ നിന്ന് രാജിവെച്ച രാജിബ് ബാനര്‍ജിയും മറ്റുളളവരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുകുള്‍ റോയ്, കൈലാഷ് വിജയ് വര്‍ഗീയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്. 

Contact the author

National Desk