LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ആങ് സാങ് സൂകിയും പ്രസിഡന്റ് വിന്‍ മിന്റും തടങ്കലില്‍

നേപീറ്റോ: മ്യന്‍മറില്‍ സൈനിക അട്ടിമറി. ആങ് സാങ് സൂകിയും പ്രസിഡന്റ് വിന്‍ മിന്റുമുള്‍പ്പെടെയുളള നേതാക്കള്‍ തടങ്കലില്‍. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സൈന്യം ഒരു വര്‍ഷത്തേക്ക് ഭരണം ഏറ്റെടുത്തു. തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്നാരോപിച്ച് അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിച്ച സൈന്യവും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ ചേരാനിരിക്കെയാണ് സൈന്യത്തിന്റെ നീക്കം. വോട്ടെടുപ്പില്‍ നടന്ന ക്രമക്കേടുകള്‍ പരിഹരിക്കാനായി അധികാരം പിടിച്ചെടുക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. മ്യാന്‍മറില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളുള്‍പ്പെടെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. സൈനിക പിന്തുണയുളള പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, തടവിലാക്കിയ നേതാക്കളെ മോചിപ്പിച്ച് മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കയും ഓസ്‌ട്രേലിയയും രംഗത്തെത്തി.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More