LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ തീവ്രവാദികള്‍; വീണ്ടും വിവാദ ട്വീറ്റുമായി കങ്കണ

ഡല്‍ഹി: കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള അന്താരാഷ്ട്ര പോപ് താരം റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കങ്കണ റനൗട്ട്. ആരും കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നില്ല കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് ഭിന്നിപ്പിക്കാനെത്തിയ തീവ്രവാദികളാണവര്‍. ഐക്യം തകര്‍ന്നാല്‍ ഇന്ത്യയെ അമേരിക്കയെപ്പോലെ എളുപ്പത്തില്‍ ചൈനീസ് കോളനിയാക്കാം. എന്നാല്‍ നിങ്ങളെപ്പോലെ മാതൃരാജ്യത്തെ വില്‍ക്കുന്നവരല്ല ഞങ്ങള്‍ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ആഗോളതലത്തില്‍ ഇന്ത്യയിലെ കര്‍ഷകരുടെ സമരം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പോപ് താരം റിഹാന രംഗത്തെത്തിയത്. എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെപ്പറ്റി സംസാരിക്കാത്തത് എന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ ചിത്രത്തോടെ താരം ട്വീറ്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച നടപടിയെയും റിഹാന വിമര്‍ശിച്ചിരുന്നു. എഴുപത് ദിവസമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More