LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കൂടെയുണ്ട്'-കൂടെ നില്‍ക്കും" ഇന്ന് ലോക അര്‍ബുദ ദിനം

തിരുവനന്തപുരം: കാന്‍സറിനെതിരെ അവബോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ആഗോളതലത്തിൽ (ഫെബ്രുവരി-4) ലോക കാൻസർ ദിനം ആചരിക്കുന്നത്. 'കൂടെയുണ്ട്'- കൂടെ നില്‍ക്കും" എന്നതാണ് ഈ വര്‍ഷത്തെ ലോക അര്‍ബുദ ദിന മുദ്രാവാക്യം. 

കാന്‍സറിനെതിരെ സംസ്ഥാനത്ത് അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.നമ്മുടെ സംസ്ഥാനം കാൻസർ രോഗ ശരാശരിയിൽ ദേശീയ ശരാശരിയെക്കാളും ഉയർന്ന നിലയിലാണ് കാണുന്നത്. പ്രതിവർഷം 60,000 ത്തോളം രോഗികൾ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്നുമാണ് ഇത് സംബന്ധമായ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വർദ്ധിച്ചു വരുന്ന കാൻസർ രോഗബാഹുല്യത്തെ തടയാൻ സംസ്ഥാന ആരോഗ്യ വകുപ്പ് കാൻസർ സ്ട്രാറ്റജി ആക്ഷൻ പ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസർ ബോർഡ് രൂപീകരിച്ച് ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മികച്ച കാൻസർ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ നൽകുന്നുണ്ട്. എല്ലാ ജില്ലകളിലും കാൻസർ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളിൽ കാൻസർ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാൻസർ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ചികിത്സ ലഭിക്കേണ്ട ദിവസങ്ങളിൽ രോഗികളെ വിവരം നേരിട്ട് അറിയിക്കുകയും ആർ.സി.സി.യിൽ എത്തുന്നതിനു പകരം ആർ.സി.സി.യിൽ ലഭിക്കുന്ന അതേ ചികിത്സ ഏറ്റവും അടുത്തുള്ള ജില്ല കേന്ദ്രങ്ങളിൽ നൽകുന്നതിനും സംവിധാനം ഒരുക്കി. ഇതിലൂടെ ആയിരകണക്കിന് രോഗികൾക്ക് കോവിഡ് കാലത്ത് സ്വന്തം ജില്ലയിൽ ചികിത്സ തുടരുന്നതിനും രോഗം മൂർച്ഛിക്കാതെ സൂക്ഷിക്കാനുമായി. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള 24 സ്ഥാപനങ്ങളിലാണ് ഈ സേവനം ഉറപ്പാക്കിയിട്ടുള്ളത്. കീമോതെറാപ്പിക്ക് ആവശ്യമായ മരുന്നുകൾ ഫയർ ഫോഴ്‌സിന്റെ സേവനം ഉപയോഗിച്ചും കാരുണ്യ മെഡിക്കൽ സ്റ്റോറുകൾ വഴിയു എത്തിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More