തിരുവനന്തപുരം: ഫണ്ട് തിരിമറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് നേതാക്കളായ പി. കെ. ഫിറോസും സി. കെ. സുബൈറും തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. വിഷയം തേച്ചുമായ്ച്ചു കളയാമെന്ന് ലീഗും യൂത്ത് ലീഗും കരുതരുത്. കത്വ പെണ്‍കുട്ടിയുടെ പേരില്‍ പിരിച്ചെടുത്ത ഫണ്ടില്‍ എങ്ങനെയാണ് തിരിമറി നടന്നത് എന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
യൂത്ത് ലീഗ് നേതാക്കാന്മാര് നടത്തുന്ന അനധികൃത സ്വത്ത് ഇടപാടുകള്‍, വിദേശ യാത്രകള്‍, സ്വത്തുവകകള്‍ എന്നിവയെല്ലാം അന്വേഷിക്കും. ഇക്കാര്യത്തില്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ഗുജറാത്ത് ഫണ്ട് മുതല്‍ പിരിവിന്റെയും തിരിമറിയുടെയും കാര്യത്തില്‍ മുസ്ലീം ലീഗ് യാതൊരുവിധ അമാന്തവും കാണിക്കാറില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദിച്ചത്തിന്റെ പേരിലാണ് താന്‍ ലീഗില്‍നിന്ന് പുറത്തായത് എന്നും മന്ത്രി ജലീല്‍ പറഞ്ഞു. ലീഗുകാരുടെ കയ്യില്‍ പണം നല്കിയാല് അത് ഒരിക്കലും ഉദ്ദേശിച്ച സ്ഥലത്ത് എത്തില്ലെന്നും മന്ത്രി ആരോപിച്ചു.