LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്താരാഷ്ട്ര അഭിപ്രായങ്ങളെ ചെറുക്കാന്‍ 'ഇന്ത്യ ഒറ്റക്കെട്ട്' കാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ അന്തരാഷ്ട്ര തലത്തിലുള്ള പ്രമുഖ വ്യക്തികള്‍ സമരത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് രംഗത്തുവരികയാണ്. ഈ സാഹചര്യത്തിലാണ് 'ഇന്ത്യ ഒറ്റക്കെട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോലി, ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സിനിമാ നടന്മാരായ അജയ് ദവ്ഗണ്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, തുടങ്ങിയവരെ പ്രചാരണത്തിന്റെ ഭാഗമാക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്.

രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ നടക്കുന്ന എതിര്‍ പ്രചാരണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണത്തില്‍ കൂടുതല്‍ പ്രശസ്തരെ രംഗത്തുകൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ''ഇന്ത്യക്ക് വേണ്ടി ഇന്ത്യ തീരുമാനമെടുക്കും, പുറത്തുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി, നമുക്ക് ഐക്യപ്പെട്ടുനില്‍ക്കാം " എന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം. "തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്, കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ ശകതമാണ്" എന്നായിരുന്നു നടന്‍ അക്ഷയ് കുമാര്‍ പ്രതികരിച്ചത്.  'ഇന്ത്യ ഒറ്റക്കെട്ട്' കാംപയിനില്‍ വിരാട് കോലി, അനില്‍ കുംബ്ലെ, അജയ് ദവ്ഗണ്‍, കരണ്‍ ജോഹര്‍ എന്നിവരും പ്രചാരണത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

യു എസ് ഗായിക റിഹാന ഫെന്റി, സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ട്യൂന്ബെ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. നേരത്തെ കാനഡ പ്രധാനമന്ത്രിയും യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. 

Contact the author

News Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More