LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ച് ഇറാന്‍

ടെഹ്‌റാന്‍:  വിദേശ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇറാന്‍. റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് വിയുടെ അഞ്ച് ലക്ഷം ഡോസാണ് മോസ്‌കോയില്‍ നിന്ന് ടെഹ്‌റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇറാന്‍ റഷ്യയില്‍ നിന്ന് അമ്പത് ലക്ഷം ഡോസ് സ്പുട്‌നിക് വി വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബാച്ച് വാക്‌സിന്‍ ഫെബ്രുവരി 18-നും 28-നുമായി എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇറാനിലെ പരമോന്നത നേതാവായ അയത്തൊളള അലി ഖൊമേനി അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുളള വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കിയിരുന്നു.ഇരു രാജ്യങ്ങളും വഞ്ചക രാജ്യങ്ങളാണ് അവ മറ്റു രാജ്യങ്ങളിലേക്ക് രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ക്കനുസൃതമായി സുരക്ഷിതമായ വിദേശ നിര്‍മിത  വാക്‌സിന്‍ സ്വീകരിക്കുമെന്ന് ഹസ്സന്‍ റുഹാനി വ്യക്തമാക്കിയിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറാന്‍. 1.4 ദശലക്ഷം കേസുകളും 58,000 മരണങ്ങളുമാണ് ഇറാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More