LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ഡല്‍ഹി:  ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരായി നടക്കുന്ന കാര്‍ഷിക സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്തകിസാന്‍ മോര്‍ച്ച. സമരം രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാതെ തന്നെ തുടരുമെന്നും ഒരു രാഷ്ട്രീയ നേതാവിനെയും സമരവേദിയില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. കര്‍ഷകര്‍ക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സിംഘു ഗാസിപൂര്‍ അതിര്‍ത്തികള്‍ സന്ദര്‍ശിച്ച സാഹചര്യത്തിലാണ് സമരസമിതിയുടെ തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കെതിരായ ഈ സമരം തുടക്കം മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് മുന്നോട്ടുപോയത് ഇനിയും അത് അങ്ങനെതന്നെ തുടരും, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും പിന്തുണ സ്വാഗതാര്‍ഹമാണെന്നും കര്‍ഷക നേതാവ് ദര്‍ശന്‍ പാല്‍ വ്യക്തമാക്കി. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരൊടൊപ്പം മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും വിദ്യാര്‍ത്ഥികളുമടക്കം എല്ലാവരും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതുമൂലം വളരെയധികം പ്രശ്‌നങ്ങള്‍ നേരിടുകയാണ് അതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്നും കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ കര്‍ഷകസമരത്തിന് പിന്തുണയേറിവരികയാണ് എന്നിട്ടും ഇത് രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നാണക്കേടാണെന്നും കര്‍ഷകസംഘടന വിമര്‍ശിച്ചു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More