LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹാ​ഗിയ സോഫിയ വിവാദത്തിൽ കത്തോലിക്കസഭ കണ്ണുരുട്ടി; ചാണ്ടി ഉമ്മൻ മാപ്പുപറഞ്ഞു

 ഹാഗിയ സോഫിയ, ഹലാൽ വിവാ​ദം എന്നീവിഷയങ്ങളുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കെസിബിസി രം​ഗത്ത്. ചാണ്ടി ഉമ്മൻ്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനപ്പിച്ചെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെസിബിസി വ്യക്തമാക്കി. ഹാഗിയ സോഫിയയുടെ ചരിത്രത്തെ മറച്ചുവെയ്ക്കാനും തുർക്കി ഭരണാധികാരിയുടെ ചരിത്ര അവഹേളനം വെള്ളപൂശാൻ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മൻ ചെയ്തതെന്ന് കത്തോലിക്കസഭ കുറ്റപ്പെടുത്തി.  

ഹാഗിയസോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു.വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമെന്ന് കെസിബിസി പ്രസ്താവനയിൽ ചോദിച്ചു.

കെസിബിസി എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ വന്ന് ചാണ്ടി  പ്രസം​ഗത്തിലെ അനുചിതമായ പരാമർശങ്ങളിൽ മാപ്പ് ചോദിച്ചു. പ്രസം​ഗം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷമാണ് വിവാദമുണ്ടയാതെന്ന് ചാണ്ടി പറഞ്ഞു. പ്രസം​ഗത്തിന്റെ ഒരു ഭാ​ഗം വെട്ടിയെടുത്താണ് വിവാദമുണ്ടാക്കിയത്.  ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി  പറഞ്ഞു. വീഴ്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും  ചാണ്ടി  കൂട്ടിച്ചേർത്തു.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More