LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദളിത് ക്രൈസ്തവരെ സംവരണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സിഎസ്ഐ സഭ

ദളിത് ക്രൈസ്തവരെ സംവരണ വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി സിഎസ്ഐ സഭ ഇക്കാര്യം ആവശ്യപ്പെട്ട് സിഎസ്ഐ സഭ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ദളിത് ക്രൈസ്തവരെ എസ് സി വിഭാ​ഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് സഭയുടെ ആവശ്യം. സിഎസ്ഐ ബിഷപ്പ് കൗൺസിലാണ് ദളിത് ക്രൈസ്തവർക്ക് സംവരണം വേണമെന്ന ആവശ്യം ശക്തമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായാണ് സഭാ നേതൃത്വം മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നത്. സിഎസ്ഐ സഭയുടെ ഏറെ കാലങ്ങളായുള്ള ആവശ്യമാണ് ഇത്. എസ്ഐയുസി നാടാർ വിഭാ​ഗത്തിന്റെ ആനുകുല്യങ്ങൾ പുനസ്ഥാപിക്കണമെന്നും സഭ സർക്കാറിനോട് ആവശ്യപ്പെടും. 

ക്രിസ്ത്യൻ നാടാൻ സമുദായത്തെ ഒബിസി സംവരണ വിഭാ​ഗത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നു.  മന്ത്രിസഭായോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നിലവിൽ ഹിന്ദു നാടാർ എസ്ഐസിയു വിഭാ​ഗങ്ങൾക്ക് മാത്രമാണ് ഒബിസി സംവരണം ഉള്ളത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ക്രിസ്ത്യൻ നാടാർ സമുദായത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശത്തെ പ്രബലസമുദായമാണ് നാടാർ. മുഴുവൻ നാടാർ സമുദായങ്ങളെയും ഒബിസി വിഭാ​ഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ഹിന്ദു നാടാർ സംഘടനകൾ എതിർത്തിരുന്നു. ക്രൈസ്തവ സഭകളിലും വിവിധ മതവിഭാ​ഗങ്ങളിലും ഉൾപ്പെടുന്ന മുഴുവൻ നാടാൻ സമു​ദായ അം​ഗങ്ങളും ഇതോടെ സംവരണത്തിന് അർഹരാകും. 

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More