LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷക പ്രതിഷേധം; രാജ്യവ്യാപക റോഡ് ഉപരോധം ഇന്ന്

ഡല്‍ഹി: സമരഭൂമിയിലെ ഇന്റര്‍നെറ്റ് വിച്ഛേദനമുള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡ് ഉപരോധം ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടു മണിവരെയാണ് ഉപരോധം. ദേശീയ തലസ്ഥാനത്ത് തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും ആംബുലന്‍സ്, സ്‌കൂള്‍ ബസുകള്‍ തുടങ്ങി അവശ്യ സര്‍വീസുകളെ തടയില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. റോഡ് ഉപരോധത്തില്‍ കുടുങ്ങുന്നവര്‍ക്ക് ഭക്ഷണം നല്‍കുമെന്നും സമരസമിതി അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

റോഡ് ഉപരോധിച്ചുകൊണ്ട് സമരം ചെയ്യാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നും നഗരത്തിലെ ഗതാഗതവും ക്രമസമാധാനവും തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. മുളളുവേലികള്‍, കോണ്‍ക്രീറ്റ് ഭിത്തികള്‍, ബാരിക്കേഡുകള്‍ തുടങ്ങിയവയുപയോഗിച്ച് സിംഘു തിക്രി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, സിആര്‍പിഎഫ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ ഫോഴ്‌സ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗത്തിലെ 15,000 ഉദ്യോഗസ്ഥരെ സമരഭുമിയിലേക്ക് വിന്യസിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ റോഡ് തടയില്ല, മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More